Tuesday, February 28, 2012

ഇരിപ്പിടം കഥാ മത്സരം : റഷീദും നന്ദിനിയും വിജയികള്‍

http://irippidamweekly.blogspot.com/

കുറേ പൂക്കളും ഏറെ മൊട്ടുകളും...ആശ നല്‍കുന്ന ആശയങ്ങള്‍

  ഇരിപ്പിടം കഥാ മത്സരം : റഷീദും  നന്ദിനിയും വിജയികള്‍  
           
രിപ്പിടം സംഘടിപ്പിച്ച ബ്ലോഗര്മാര്‍ക്കായുള്ള ചെറു കഥാ മത്സരത്തില്‍ ശ്രീ റഷീദ്‌ തൊഴിയൂര്‍  ഒന്നാം സ്ഥാനം കരസ്ഥമാക്കി .ഇരിപ്പിടം മുന്‍കൂട്ടി നല്‍കിയ ആശയ സൂചന അനുസരിച്ച് എഴുതിയ 'ജീവിത യാതനകള്‍ ' എന്ന കഥയാണ്‌ റഷീദിന് വിജയം സമ്മാനിച്ചത് .

 ശ്രീമതി നന്ദിനി വര്‍ഗീസിനാണ് രണ്ടാം സ്ഥാനം .നന്ദിനിയുടെ 'ആ വാതില്‍ പൂട്ടിയിരുന്നില്ല' എന്ന കഥയ്ക്കാണ് സമ്മാനം .ആയിരത്തി അഞ്ഞൂറ് രൂപയും പ്രശസ്തി പത്രവും ആണ് ഒന്നാം സമ്മാനം . രണ്ടാമത്തെ കഥയ്ക്ക് പ്രശസ്തി പത്രവും ആയിരം രൂപയും ലഭിക്കും .

റഷീദ്‌ : തൊഴിയൂര്‍ എന്ന ഗ്രാമത്തില്‍ ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടില്‍ ജൂണ്‍മാസം ഇരുപത്തിയഞ്ചാം തിയ്യതി വലിയപറമ്പില്‍ കാദറിന്‍റെയും കംമാളംമുറിയില്‍ സുഹറയുടേയും മകനായി ജനിച്ചു !  വിദ്യാഭ്യാസം പാതി വഴിയില്‍ മുടങ്ങി പത്തൊമ്പതാം വയസ്സില്‍ പ്രവാസ ജീവിതം തുടങ്ങി .   ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിഒന്നു മുതല്‍ രണ്ടായിരത്തി നാലു വരെ സൗദിയില്‍ ജോലി നോക്കി .   പ്രവാസ ജീവിതം അവസാനിപ്പിച്ചു.  പക്ഷെ ജീവിത സാഹചര്യം വീണ്ടും പ്രവാസിയാക്കി ഇപ്പോള്‍ രണ്ടായിരത്തി എട്ടു മുതല്‍ ഖത്തറില്‍ ഒരു സ്ഥാപനത്തില്‍ ജോലി നോക്കുന്നു   !  ഭാര്യയുടെ പേര് ഹസീനറഷീദ്‌ ഭാര്യ കുടുംബിനിയായി കഴിയുന്നു .  മക്കള്‍ രണ്ടു പേര്‍ . ഒരു മകളും ഒരു മകനും മകള്‍ക്ക് എഴുവയസ്സും മകന് നാലു വയസ്സും കഴിഞ്ഞു .  മകളുടെ പേര് :സഹവ റഷീദ്‌ മകന്‍റെ പേര് സഹല്‍ റഷീദ്‌ .മക്കള്‍  രണ്ടു പേരും പാലയൂര്‍   സെന്‍ ഫ്രാന്‍സിസ് സ്കൂളില്‍ പഠിക്കുന്നു .  മകള്‍ ഒന്നാം ക്ലാസ്സിലും മകന്‍ എല്‍ കെ ജിയിലും പഠിക്കുന്നു !  സൗദിയില്‍നിന്ന് പ്രവാസ ജീവിതം മതിയാക്കി തുടര്‍ച്ചയായി നാലു വര്‍ഷം നാട്ടില്‍ ജീവിക്കാന്‍ കിട്ടിയ അവസരത്തില്‍ .അറേബ്യന്‍ എന്ന മലയാളം വീഡിയോ ആല്‍ബത്തിലും മിന്നുകെട്ട് എന്ന സീരിയലില്‍ എസ്‌ ഐ ആയും അഭിനയിക്കുവാനുള്ള ഭാഗ്യം ലഭിച്ചു .

നന്ദിനി വര്‍ഗീസ്‌:: കോട്ടയം എരുമേലി സ്വദേശിനിയാണ് നന്ദിനി വര്‍ഗീസ്‌ . അറിയപ്പെടുന്ന കഥാകൃത്ത് മറിയാമ്മ വര്‍ഗീസിന്റെ  മകളും  പൂനെയില്‍ ബാങ്ക് ഓഫ് ബറോഡയിലെ ഉദ്ധ്യോഗസ്ഥനായ ശ്രീ ജിജിയുടെ ഭാര്യയുമാണ് . മൂന്നു വയസുള്ള നിയ മരിയ ഏക മകള്‍ . 

മത്സര  സൂചനയ്ക്കനുസരിച്ചു മാതൃകാപരമായ ആശയം അവതരിപ്പിച്ച കഥകളാണ് സമ്മാനത്തിനായി തിരഞ്ഞെടുത്തതെന്നു അവലോകന സമിതിക്കുവേണ്ടി ശ്രീ വി എ .അഭിപ്രായ പ്പെട്ടു .മൊത്തം വന്ന കഥകളില്‍ നിന്ന് അന്തിമ ഘട്ടത്തില്‍ പരിഗണിച്ച ഏഴു കഥകളില്‍ നിന്നായിരുന്നു വിജയികളെ തീരുമാനിച്ചത് .സമ്മാനാര്‍ഹാമായ കഥകള്‍ അടുത്തലക്കം ലിങ്കുകള്‍ വഴി വായിക്കാം .

"പുതിയ ‘എഴുത്തുകറി’കളിൽ നല്ല ആശയത്തിന്റെ നല്ല കഷണമില്ലെന്ന് അഭിപ്രായം വരാറുണ്ട്. കുറേ വായിച്ചും എഴുതിയും പ്രോത്സാഹിപ്പിച്ചും അതൊക്കെയങ്ങു വന്നുകൊള്ളും.  അവരെ ‘കാണാതായ കുഞ്ഞാടുകളാ’യിക്കാണുക.  ‘ശാപരശ്മി’ എന്ന നാടകത്തിലെ സി.എൽ.ജോസിന്റെ വരികൾ....‘കാണാതായ ആടിനെ അന്വേഷിച്ചിറങ്ങിയ നല്ല ഇടയനാണ് ദൈവം. വഴിതെറ്റിപ്പോയ ആളെ പശ്ചാത്താപത്തോടെ തിരിച്ചുകിട്ടുമ്പോൾ, ആ നല്ല ഇടയന്റെ സംതൃപ്തി നമുക്കുണ്ടാവണം.....’. 

അതെ,  സ്നേഹം നിറഞ്ഞ എഴുത്തുകാരെ, അടുത്തടുത്ത രചനകളിൽക്കൂടി അവരും പ്രഗത്ഭരായിവരുമെന്നു   അവലോകന സമിതി അഭിപ്രായപ്പെട്ടു .

No comments:

*