Saturday, March 31, 2012

ഒരു വയ്കുന്നേരം

എന്നും നടക്കാനിറങ്ങുന്ന വഴിയില്‍  വയ്കുന്നേരം കാണാറുള്ള ആ കണ്ണുകള്‍  ..കാന്തത്തിന്റെ ശക്തിയാണ്‌ അതിനെന്നു  പലപ്പോഴും തോന്നാറുണ്ട് ,,ഞാന്‍ പോലും അറിയാതെ എന്നെ പിടിച്ചു നിര്‍ത്താന്‍ കഴിവുള്ളവ ,,,ആ ബൈകിന്റെ ശബ്ദം പലപ്പോഴും വളരെ ദൂരത്ത് നിന്നും താന്‍ തിരിച്ചറിയാറുണ്ട്,,അത് കേട്ട് ഞാന്‍ തനിയെ ചിരിക്കുന്നത് കണ്ടു എത്രെ പേര്‍ തന്നെ കളിയാക്കിയിരുന്നു ,,,

ചിന്തകളില്‍ ആണ്ട് സമയം പോയതറിഞ്ഞില്ല,,കാറ്റിന്റെ വിളി വന്നു,,,പ്രണയം അങ്ങന്നെ ആണല്ലോ ,,പ്രകൃതി മുഴുവനും നമ്മളെ സഹായിക്കും,,ഹ ഹ ,,എന്റെ ഒരു കാര്യം,,സമയം വയ്കുന്നു 5.30 ആയി,,ഇപ്പോള്‍ ദിവസവും ഈ സമയം ആയിക്കിട്ടാനുള്ള കാത്തിരിപ്പ്‌ മത്രേം ആണ് ആകെ ഉള്ള ജോലി ,,ആ ഹെല്‍മെറ്റിന്റെ ഉള്ളിലെ കണ്ണുകളെ ഞാന്‍ ഇത്രേം  ഇഷ്ട്ടപെടുന്നത് എന്തിന്നാ,,,എനിക്ക് പോലും ഉത്തരം കിട്ടാത്ത ചോദ്യം,,,

വഴിക്കല്‍പ്പം നീളം കൂടിയോ,,എന്കില്ലും ഇടവഴി പിന്നിട്ടു റോഡിലേക്ക്‌ എത്താന്‍ എനിക്ക് ഇത്രേ ധൃതി എന്തിന്നാ,,,സ്വപ്നങ്ങളുടെ പരുദ്ധീസയിലൂടെ ഉള്ള എന്റെ നടത്തത്തിന് വേഗത കൂടി വന്നു ,,മരചോലകള്‍ പിന്നിട്ടു റോഡിലേക്ക്‌ കയറി ,,ഒരല്‍പം മുന്നോട്ട്  കൃത്യമായി പറഞ്ഞാല്‍ അഞ്ചു മിനിറ്റ് നടന്നാല്‍ ആ ബൈക്ക് വരും ,,അതാണ്‌ ടൈം ,,,ഞാന്‍ നടന്നു,,,എന്റെ കണക്ക് കൂട്ടലുകള്‍ പണ്ടേ പിഴക്കരില്ലല്ലോ,,,

പുറകില്‍ നിന്നുള്ള ശബ്ദം എന്റെ  സന്തോഷങ്ങല്ലുടെ സംഗീതമായി എനിക്ക് തോന്നി,,,അവന്നെ കണ്ടു,,അവന്ന്‍ എന്നെ തന്നെ നോക്കി കൊണ്ട് ബൈകിന്റെ സ്പീഡ്‌ മെല്ലെ കുറച്ചു ,,എനിക്ക് സമാന്തരമായി നീങ്ങി കൊണ്ടിരുന്നു...കണ്ണുകളിലൂടെ ഒരായിരം പ്രണയ  സന്ദേശങ്ങള്‍  കയ്മാറി,,ഞാന്‍ നടന്നു,,

അവന്റെ വണ്ടിയ മറികടന്നു വന്ന ആ കണ്ടയ്നേര്‍ ഞങ്ങളുടെ  കാഴ്ച മറച്ചത് പെട്ടന്നായിരുന്നു ,,അതിന്നോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി ,,എന്നെ കാണാന്‍ വേണ്ടി അവന്‍ ആ വണ്ടിയെ ഓവര്‍ടേക്ക് ചെയ്തു കടന്നു വരവ്,,,പെട്ടന്നു കടന്നു വന്ന ആ ബസ്‌ അവന്റെ ബൈക്ക്‌ തട്ടി തെറിപ്പിച്ചു ,,,ഒരു നിമിഷം എന്റെ ശ്വാസം പോലും  നിലച്ചു ..എന്താണ് സംഭവിച്ചതെന്ന് ശെരിക്കും മനസ്സിലാകും മുന്പേ എന്റെ  മുഖതേക്ക് രക്ത തുള്ളികള്‍ തെറിച്ചു ഓടി ചെന്ന് ആളുകളെ തട്ടി മാറ്റി ,,ഒരു തവണ നോക്കന്നുള്ള ത്രാണിയെ എനിക്കുണ്ടായിരുന്നുള്ളൂ

ആര്‍ക്കൊയോ ചേര്‍ന്ന് സംസാരിക്കുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്,,,"എന്റെ മോള് ശെരിക്കും പേടിച്ചോ?...അത് പിന്നെ കാണാതിരിക്കുമോ? ആള്‍ സ്പോട്ടില്‍ തന്നെ മരിച്ചു,,അമ്മയുടെ ചോദ്യതിന്ന്‍ അച്ഛന്റെ മറുപടി,,
എന്റെ മുകളില്‍ കറങ്ങുന്ന ഫാനില്‍ നിന്നും എന്റെ മുറിയാണ് അതെന്ന ബോധം എനിക്കുണ്ടായി,,,സംഭവിച്ച കാര്യങ്ങള്‍ ഒന്നും ഓര്‍ക്കാന്‍ കൂടി വയ്യാത്തത്രെ ഭീകരം ആണ്,,,പേര് പോലും അറിയാത്ത ഒരാള്‍ ഞാന്‍ കാരണം,,അതെനിക്ക്  സഹിക്കാവുന്നതിലും ആപ്പുറം  ആണ്,,,

അമ്മയ്ക്കും അച്ഛനും അത് ഒരു സാധാരണ അപകട മരണം,,ഞാന്‍ കൊന്നു ...അതെ ഞാന്‍ ആണ് കൊന്നതു എന്ന ചിന്ത എന്നെ മഥിച്ചു കൊണ്ടിരുന്നു,,,ഇനി ഒരു പുരുഷനെ ഞാന്‍ സ്നെഹിക്കില്ലെന്നും  കല്യാണം എന്നൊന്ന് തനിക്കില്ലെന്നും ഞാന്‍  ഉറച്ച  തീരുമാനം എടുത്തു,,,(ഇന്ന് ഞാന്‍ ഇതെഴുതുമ്പോള്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ ആണ് ,,,നഷ്ട്ടം ആര്‍ക്കാണ്?,,,,)

6 comments:

Saranya said...

Very romantic starting &
So sad ending :(
But avasanam ഇന്ന് ഞാന്‍ ഇതെഴുതുമ്പോള്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ ആണ് ,,,നഷ്ട്ടം ആര്‍ക്കാണ്? Athu nannayi :)
Saranya
http://nicesaranya.blogspot.com/
http://foodandtaste.blogspot.com/

Saranya said...

Very romantic starting &
So sad ending :(
But avasanam ഇന്ന് ഞാന്‍ ഇതെഴുതുമ്പോള്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ ആണ് ,,,നഷ്ട്ടം ആര്‍ക്കാണ്? Athu nannayi :)
Saranya
http://nicesaranya.blogspot.com/
http://foodandtaste.blogspot.com/

Prins//കൊച്ചനിയൻ said...

'മനുഷ്യന്റെ നിഴലായി നടക്കുന്നത് മരണം' എന്നു കേട്ടിട്ടുണ്ട്. നല്ല വായനാനുഭവം നൽകുന്ന കഥ
ആശംസകൾ

jasmine said...

വായനക്കും കമെന്റ്നും നന്ദി

സഹയാത്രികന്‍ I majeedalloor said...

തീരുമാനം മാറിയതു നന്നായി, നഷ്ടങ്ങള്‍ക്ക് ഇത്തരം നിമിത്തങ്ങള്‍ ഒരുപാടുണ്ട്.. ഒരു പെണ്‍കുട്ടിയെ കാണുമ്പോഴേക്ക് പരിസരം മറക്കുന്നവര്‍ അത്യാഹിതങ്ങള്‍ ഖണിച്ചുവരുത്തുകയാണ്..
പറഞ്ഞ രീതി നന്നായിട്ടുണ്ട്.. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.. ഭാവുകങ്ങള്‍

rasheedthozhiyoor said...

വിധിയുടെ ചില വികൃതികള്‍ കഥയില്‍ പറഞ്ഞത് പോലെ സംഭവിക്കാം.എല്ലാവര്‍ക്കും പറയുവാന്‍ ഒരു വാക്കും ഉണ്ടല്ലോ .എല്ലാം വിധി അല്ലാതെ എന്താ പറയുക .

*