Sunday, April 15, 2012

കപിയുടെ (കുരങ്ങന്റെ) മകന്‍ പശുക്കിടാവോ ആട്ടിന്കുട്ടിയോ ആകുമോ? കപിയുടെ മകന്‍ കപി തന്നെ!!!

                                                                                                                                                                                                                                                                                                           ഒരു നര്‍മ്മ കഥ 


കവിയും എഴുത്തുകാരനുമായ അയാള്‍ തന്റെ തിരക്കേറിയ
എഴുത്ത് ജീവിത സപര്യക്കിടയിലും മക്കളും കുടുംബാംഗങ്ങളോടുമൊപ്പം  
ചിലവഴിക്കാന്‍ സമയം കണ്ടെത്തുന്നതില്‍ ഒരു കൃത്യത പാലിച്ചിരുന്നു.
പക്ഷെ അത് പലപ്പോഴും അറിയിപ്പില്ലാതെ, കടന്നു വരുന്ന പവ്വര്‍ കട്ട് 
സമയത്തായിരുന്നു എന്ന് മാത്രം.      
അടുത്ത നാളുകളിലായി പവ്വര്‍ കട്ടിനൊരു പഞ്ഞവും ഇല്ല.
അയാള്‍ തന്റെ കുടുംബാഗംങ്ങളുമായി കൂടുതല്‍ സമയം ചിലവിട്ടു
അത് കുടുംബത്തില്‍ ഒരു പുത്തന്‍ ഉണര്‍വ്വ് പകര്‍ന്നു
അല്പ്പാല്പം തമാശകള്‍ക്കും തിരി കൊളുത്തുവാന്‍ അത് കാരണമായി.
അതുവരെ മൌനം തളം കെട്ടി നിന്നിരുന്ന ഭവനത്തില്‍ പുഞ്ചിരിയുടെ പൂത്താലം വിരിഞ്ഞു,   
ഇടയ്ക്കിടെ യാതൊരു മുന്നറിയിപ്പുമില്ലാതെ കരണ്ട് കട്ട് കടന്നു വന്നു കൊണ്ടിരുന്നു.
അന്നൊരു പൊതു അവധി ദിവസം ആയിരുന്നു
കുട്ടികളും കുടുംബവും അന്ന് വീട്ടിലുണ്ടായിരുന്നു
അതൊന്നും കാര്യമാക്കാതെ അയാള്‍ കംപ്യുട്ടറിനു മുന്നില്‍ കുത്തിയിരിപ്പ് തുടങ്ങി
കംപ്യുട്ടറില്‍ നിന്നും ഒഴുകി വരുന്ന ഗാന ശകലത്തിന്റെ   ഈരടികള്‍    ആസ്വദിച്ചു
കൈ വിരലുകള്‍ കീബോര്‍ഡില്‍ പായിച്ചുകൊണ്ട് അയാള്‍ തന്റെ പതിവ് ജോലി തുടര്‍ന്നു കൊണ്ടേയിരുന്നു.
പെട്ടന്ന് പതിവിനു വിപരീതമായി കറന്റു പോയി.
ഒരു ക്രൈസ്തവ സ്തോത്ര ഗാനമായിരുന്നു അപ്പോള്‍ അയാള്‍ കേട്ടുകൊണ്ടിരുന്നത്‌

"യെഹോവ നാ കാപ്പരി" (യ്ഹോവ എന്റെ ഇടയന്‍)
"യെഹോവ നാ ഊപ്പിരി" (യെഹോവ എന്റെ ജീവന്‍)

എന്നു തുടങ്ങുന്ന ഒരു തെലുങ്ക്‌ ഗാനമായിരുന്നു അയാള്‍ അപ്പോള്‍ കേട്ടുകൊണ്ടിരുന്നത്‌
പെട്ടന്ന് തന്റെ ഏഴാം തരത്തില്‍ പഠിക്കുന്ന മകന്‍ അയാളുടെ അടുത്തേക്ക് ഓടി വന്നു
ആ ഗാനം ഇപ്രകാരം പാടി

"മാര്‍ട്ടിന്‍  ലൂതര്‍ കാപ്പിരി"
"ബാരക് ഒബാമാ കാപ്പിരി"

അത് കേട്ട അയാള്‍ പറഞ്ഞു
മോന് കവി ഭാവന ഉണ്ടല്ലോ!
ഒരാള്‍ക്കെങ്കിലും അച്ഛന്റെ കവി ഭാവന കിട്ടിയിട്ടുണ്ടല്ലോ, സന്തോഷം.
എന്നയാള്‍ ഓര്‍ത്തുകൊണ്ട്‌ തമാശ രൂപേണ ഇപ്രകാരം പറഞ്ഞു:
കപിയുടെ മകനല്ലേ പിന്നെ കപിയേപ്പോലാകാതിരിക്കുമോ?
അത് കേട്ട മകന്‍ അതെ, കപിയുടെ മകന്‍  കപി തന്നെ ആകണമെന്നുണ്ടോ?
അത് കേട്ട അയാളുടെ ഭാര്യ
അതെ, അതെ, കപിയുടെ മകന്‍ പിന്നെ പശുക്കിടാവോ ആട്ടിന്കുട്ടിയോ ആകുമോ?
ഇല്ലേയില്ല!

കപിയുടെ മകന്‍ കപി തന്നെ!!! 

Source: ഫിലിപ്സ്കോം
അപ്പൂപ്പന്താടി.com

5 comments:

പട്ടേപ്പാടം റാംജി said...

കപിയുടെ മകന്‍ കപി തന്നെ.

മണ്ടൂസന്‍ said...

"മാര്‍ട്ടിന്‍ ലൂതര്‍ കാപ്പിരി"
"ബാരക് ഒബാമാ കാപ്പിരി"

അത് കേട്ട അയാള്‍ പറഞ്ഞു
മോന് കവി ഭാവന ഉണ്ടല്ലോ!
ഒരാള്‍ക്കെങ്കിലും അച്ഛന്റെ കവി ഭാവന കിട്ടിയിട്ടുണ്ടല്ലോ, സന്തോഷം.
എന്നയാള്‍ ഓര്‍ത്തുകൊണ്ട്‌ തമാശ രൂപേണ ഇപ്രകാരം പറഞ്ഞു:
കപിയുടെ മകനല്ലേ പിന്നെ കപിയേപ്പോലാകാതിരിക്കുമോ?

വളരെ രസകരമായിരിക്കുന്നു. മത്തൻ കുത്തിയാൽ കുംബളം മുളക്കുമോ ? കപിയുടെ മോൻ കപിയല്ലാതിരിക്കുമോ ? കപി കഴിഞ്ഞ് കുരങ്ങൻ ബ്രായ്ക്കറ്റിലൂടെ പറയേണ്ട ആവശ്യമില്ലാ ന്നാ തോന്നുന്നേ. അതിന്റെ ആവശ്യമില്ല. ആശംസകൾ.

വി.എ || V.A said...

‘....സ്തുതിക്കപ്പെട്ടവനും, എന്റെ ‘ഊപ്പിരി’യുടെ ‘കാപ്പിരി’യുമായ യഹോവേ...’ ‘എന്റെ പരാതികൾ ഞാൻ ഉച്ചത്തിൽ വിളിച്ചുപറയും; എന്റെ മനോവ്യഥയിൽനിന്ന് ഞാൻ സംസാരിക്കും..............വൃക്ഷത്തിനു പ്രത്യാശയുണ്ട്, മുറിച്ചാൽ അതു വീണ്ടും തളിർക്കും; അതിനു പുതിയ ശാഖകൾ ഉണ്ടാകാതിരിക്കയില്ല, അതിന്റെ വേരുകൾ മണ്ണിനടിയിൽ പഴകിപ്പോയാലും അതിന്റെ കുറ്റി മണ്ണിൽ കെട്ടുപോയാലും വെള്ളത്തിന്റെ ഗന്ധമേറ്റാൽ അതു തളിർക്കുകയും ഇളംചെടിപോലെ ശാഖ പുറപ്പെടുവിക്കുകയും ചെയ്യും....’ ( ജോബ് 13-14 ) അതുപോലെ, ‘കപി’യിൽനിന്ന് ‘കവി’യിലേയ്ക്കുള്ള ദൂരം കുറച്ചുതരേണമേ....’

വീ കെ said...

കപിയുടെ മകൻ കപിയാകുമോന്നു ചോദിച്ചാൽ..?
മത്തൻ കുത്തിയാൽ കുംബളം മുളക്കുമോന്നു നോക്കീട്ട് പറയാം..!!
(ഈ ഹൈടെക് യുഗത്തിൽ ഒന്നിനുമൊരു ക്ലിപ്തതയില്ല. എന്തും സംഭവിക്കാം..!)

ആശംസകൾ...

P V Ariel said...

ഇവിടെ കടന്നു വന്ന് അഭിപ്രായം പറഞ്ഞ പട്ടേപ്പാടം റാംജി മണ്ടൂസന്‍, വി.എ || V.എ, വീ കെ തുടങ്ങിയ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി

ഇവിടെ പുതിയ ആള്‍ ആയതിനാല്‍ കമന്റു ശ്രദ്ധിച്ചില്ല, സത്യത്തില്‍ കണ്ടില്ല, സാധാരണ ബ്ലോഗില്‍ താഴെയാണല്ലോ അത് കാണുക

@രാംജി മാഷേ, അഭിപ്രായത്തിനു നന്ദി

@ശ്രീ മണ്ടൂസന്‍, നന്ദി ഫലിതം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം, ആ ബ്രാക്കെറ്റു ബിസ്സിനസ്സ് ശരിയല്ലന്നു എനിക്കും തോന്നിയിരുന്നു, സൂചിപ്പിച്ചതില്‍ നന്ദി തിരുത്തുന്നു.

@ വി ഏ മാഷേ, ഇവിടെയും വന്ന് പ്രതികരണം അറിയിച്ചതില്‍ വളരെ സന്തോഷം , അതും തിരുവചന ഭാഗങ്ങള്‍ ചേര്‍ത്ത് വിഷയത്തിലേക്ക് വന്നതില്‍ വീണ്ടും നന്ദി. അതുതന്നെ യെന്റ്യും പ്രാര്‍ത്ഥന

നന്ദി നമസ്കാരം :-)

@ വി കെ നന്ദി മാഷേ ഫലിതം വായിച്ചു അഭിപ്രായം പറഞ്ഞതില്‍, അതെയതെ, ഈ ഹൈ ടെക് യുഗത്തില്‍ എന്തും സംഭവിക്കാന്‍ സാധ്യത ഉണ്ടല്ലോ. :-)

*