Tuesday, April 2, 2013

പെണ്ണിന്നു കല്യാണം!

                                       അനിത പ്രേംകുമാർ,











പെണ്ണിന്നു കല്യാണം  
എല്ലാര്‍ക്കും സന്തോഷം 
നാടെങ്ങും ആഘോഷം 
സുന്ദരിപ്പെണ്ണിന്നു കല്യാണം!

അച്ഛന്‍ പുതുക്കിപ്പണിഞ്ഞുവീട്. 
അമ്മയൊരുക്കീ നൂറുപവന്‍ 
ഏട്ടന്മാര്‍ വാങ്ങീ തുണിത്തരങ്ങള്‍ 
സുന്ദരിപ്പെണ്ണിനോ നാണമായി

കൈകോര്‍ത്തു കാതിലായ്‌ 
കിന്നാരം ചൊല്ലുന്ന  
സ്വപ്‌നങ്ങള്‍ കണ്ടവള്‍,  
നിദ്ര വെടിഞ്ഞവള്‍, 
കോരിത്തരിച്ചവള്‍, കാത്തിരുന്നു.
മിന്നുകെട്ടും പുടമുറിയും 
എല്ലാം കഴിഞ്ഞവര്‍ യാത്രയാകെ 
നിന്നു വിതുംബുന്നോരമ്മയോടും 
കയ്യിലെ പിടിവിടാതനിയനോടും

യാത്ര പറയുവാന്‍ കെല്‍പില്ലാതെ 
കണ്ണ് തുടയ്ക്കുന്ന അച്ഛനോടും 
മൌനമായ്‌ സമ്മതം ചോദിച്ചവള്‍ 
ഭര്‍തൃ വീടും തേടി യാത്രയായി.

ഇരുപതു വയസ്സിന്‍ ഇളം മനസ്സില്‍
സന്ദേഹമേറെ യുണ്ടെന്നറിക
എങ്കിലും പുഞ്ചിരി കൈവിടാതെ
എല്ലാവരോടും ചിരിച്ചുനിന്നു.

ആളുകള്‍ ഒഴിയവേ, ആരവം തീരവെ
കണ്ടറിഞ്ഞു അവള്‍,കൊണ്ടറിഞ്ഞൂ അവള്‍
താന്‍ ആരുമില്ലാത്തവള്‍
ഇന്നനാഥയായവള്‍-------------

* * *
http://www.anithakg.blogspot.com

6 comments:

പട്ടേപ്പാടം റാംജി said...

തിരുത്തപ്പെടേണ്ട ചില വിശ്വാസങ്ങള്‍ ഇപ്പോഴും നിഴല്‍ പോലെ പിന്തുടരുന്നു.....

ajith said...

മകളില്ല, മകന്റെ ഭാര്യ മാത്രം

its me sree said...

nice

Cv Thankappan said...

അവസാന വരിയിലെന്തോ എനിക്ക് വിയോജിപ്പുണ്ട്.
എത്തിച്ചേരാന്‍ വിധിച്ച വീട്ടിലെ അംഗങ്ങളുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ ഈ ചിന്ത
വരികേയില്ല എന്നാണ് എന്‍റെ അഭിപ്രായം.അല്ലെങ്കില്‍ ആ വിടവ് നികത്താനാവാത്തവിധം വര്‍ദ്ധിക്കുകയേയുള്ളു.......
ആശംസകള്‍

Prakashan said...

well, visit www.prakashanone.blogspot.com

jasmine said...

പെണ്ണായത് കൊണ്ട് മനസിലാക്കുന്നു
നല്ല വരികള്‍

*