Friday, December 5, 2014

ഒരു കടങ്കഥ

നുറുങ്ങിയ ഹൃദയത്തെ
ഒരു  തൂവെള്ള  പേപ്പറില്‍
നല്ല ഒരു പശ വാങ്ങി ഒട്ടിച്ചു
ചില്ലിട്ടു തൂക്കാന്‍ കൊതിച്ചു


പേപ്പറും പശയും തന്നു
സഹായിച്ചു വീടും ഒരാള്‍ കൂടി വന്നു
അന്ന് ഞാന്‍ സര്‍വതും മറന്നു ആ
തുണ്ടുകള്‍ അവനു നല്‍കി

തെല്ലു തിരിഞ്ഞപോള്‍ അവനാ തുണ്ടുകളില്‍
നൂറു മഴവില്ലുകള്‍ വിരിയിച്ചെന്‍ നെഞ്ചില്‍ തറച്ചു
ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും എന്‍ സിന്ദൂര രേഖ
മറ്റൊരാള്‍ നിറം അണിയിക്കുന്നെന്ങ്കിലും
എന്‍ മനസ്സില്‍ മഴവില്ലുകള്‍ തീര്‍ത്തത് നീ മത്രേം

ഇതൊരു നഷ്ട പ്രണയത്തിന്‍ കടങ്കഥ


6 comments:

ajith said...

വായിച്ചു.
ആശംസകള്‍

jasmine said...

നന്ദി...

സലീം കുലുക്കല്ലുര്‍ said...

മരിയ്ക്കാത്ത ഓര്‍മ്മകള്‍ ...!

സുധി അറയ്ക്കൽ said...

ഹോ.സാരമില്ല.

അന്നൂസ് said...

നഷ്ട പ്രണയത്തിന്‍ കടങ്കഥയ്ക്ക് ആശംസകള്‍. ഇഷ്ടമായി.

ASEES EESSA said...

ആശംസകള്‍. ഇഷ്ടമായി.

*